palakkad local

താലൂക്കാശുപത്രിയില്‍ ജീവനക്കാരുടെ ബൈക്ക് നിര്‍ത്തുന്നത് പ്രസവ വാര്‍ഡില്‍

ചിറ്റൂര്‍: താലൂക്കാശുപത്രിയില്‍ ജീവനക്കാരുടെ ബൈക്ക് നിര്‍ത്തുന്നത് പ്രസവവാര്‍ഡില്‍. ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കൈക്കുഞ്ഞുമായി പോളിയോ എടുക്കാന്‍ എത്തുന്നവര്‍ വെയിലത്ത് നിന്ന് കഷ്ടപ്പെടുമ്പോള്‍ ജീവനക്കാരുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രസവവാര്‍ഡില്‍ സുഖവാസം. ലേബര്‍ റൂമും പ്രസവാര്‍ഡും പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഒരു വര്‍ഷം മുമ്പുവരെ ഉപയോഗിച്ച് വന്ന പ്രസവവാര്‍ഡ് നിലവില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതിനാണ് ഉപയോഗിക്കുന്നത്.
ചെറിയ ശസ്ത്രക്രിയ കഴിഞ്ഞവരെ ഒബ്‌സര്‍വേഷനില്‍ വെയ്ക്കുന്നത് ഇപ്പോഴും ഇവിടേയാണ്. ഇതു കൂടാതെ അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ആത്യാഹിതവിഭാഗത്തിലെ രോഗികളെ യും അത്യാവശ്യഘട്ടങ്ങളില്‍ ഇവിടെ അഡ്മിറ്റ് ചെയ്യാറുമുണ്ട്. ജീവനക്കാരും ഡോക്ടര്‍മാരും പരിമിതിയുടെ പേരില്‍ നിരന്തരം പരാതി ഉന്നയിക്കാറുണ്ടെങ്കിലും ഉള്ള സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാതെ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികളെ ചോദ്യം ചെയ്താല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് പോലിസില്‍ പരാതി നല്‍കുന്നത് സ്ഥിരം സംഭവമായതോടെ നാട്ടുകാര്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നുമില്ല.
Next Story

RELATED STORIES

Share it