malappuram local

താലൂക്കാശുപത്രിയിലെ ഓപറേഷന്‍ തിയേറ്റര്‍ അടച്ചു: രോഗികള്‍ ദുരിതത്തില്‍

പൊന്നാനി: അണുബാധമൂലം പൊന്നാനി താലൂക്കാശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചതിനാല്‍ രോഗികള്‍ ദുരിതത്തില്‍. ഓപ്പറേഷന്‍ അത്യാവശ്യമുള്ള രോഗികള്‍ സ്വകാര്യ ആശുപത്രികളേയോ കോഴിക്കോട്, തൃശുര്‍ മെഡിക്കല്‍ കോളേജുകളേയോ ആശ്രയിക്കുയാണിപ്പോള്‍. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ 27 ന് ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചത്.
തിയേറ്ററില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണിത്. മഞ്ചേരി മെഡിക്കല്‍കോളജില്‍ നടത്തിയ അണു പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയില്‍ ഓപ്പറേഷന്റെ തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് ആഴ്ചതോറുമുള്ള അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നതാണ് അണുബാധ യ്ക്കിടയാക്കിയതെന്നാണ് കരുതുന്നത്. തിയേറ്ററില്‍ അണുബാധ ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് മുന്‍കൂട്ടി നല്‍കിയിരുന്നു. എന്നാല്‍ രോഗികളുടെ തിരക്ക് കാരണം സൗകര്യങ്ങള്‍ക്കുമപ്പുറം ഓപ്പറേഷന്‍ നടത്തിയതാണ് അണുബാധയിലേക്ക് നയിച്ചത്.
സര്‍ജിക്കല്‍ റൂമിലെ ടേബിള്‍ ഒന്ന്, ടേബിള്‍ രണ്ട് എന്നിവിടങ്ങളിലാണ് അണുബാധയെന്ന് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇ.എന്‍.ടി, സര്‍ജറി, ഓര്‍ത്തോ, ഗൈനക്കോളജി, എന്നീ വിഭാഗങ്ങളില്‍ നിശ്ചയിച്ച സര്‍ജറികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ തുറക്കുമ്പോള്‍ ചെയ്യുമെന്നാണ് സൂപണ്ട് പറയുന്നത്.അടിയന്തര സ്വഭാവമുള്ള സര്‍ജറികള്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it