thrissur local

താലപ്പൊലിസംഘത്തെ ദേവസ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

ഗുരുവായൂര്‍: നാട്ടുകാരുടെ കൂട്ടായ്മയായ ഗുരുവായൂര്‍ താലപ്പൊലിസംഘത്തെ തകര്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ശ്രമിക്കുന്നതായി താലപ്പൊലി സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വര്‍ഷങ്ങളായി നാട്ടുകാരുടെ പരിപൂര്‍ണസഹകരണത്തോടെ നടത്തുന്ന താലപ്പൊലി മഹോല്‍സവത്തെ ഇല്ലായ്മചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പത്തുദിവസത്തിനകം താലപ്പൊലി സ്ഥലം നിലനില്‍ക്കുന്ന സ്ഥലം ഒഴിഞ്ഞു പോവാന്‍ ദേവസ്വം താലപ്പൊലി സംഘത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.
വളരെ അമൂല്യങ്ങളായ പള്ളിവാളും, ചരിത്രപരമായ രേഖകളും മറ്റുവസ്തുക്കളും സൂക്ഷിക്കുന്ന ഓഫിസ് ഒഴിയാന്‍ പറയുമ്പോള്‍തന്നെ, അവിടെ പുതിയതായി അനുവാദം നല്‍കിയ രാഷ്ട്രീയ ഓഫിസുകള്‍ക്ക് വിലക്കില്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും താലപ്പൊലി സംഘം ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞവര്‍ഷംമുതല്‍ താലപ്പൊലി സംഘത്തെ ദ്രോഹിക്കുന്ന നിലപാടാണ് ദേവസ്വം സ്വീകരിച്ചുവരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്ന സംഘടനയെ, അവരുടെ സദ്കര്‍മങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് ഗുരുവായൂര്‍ ദേവസ്വം നിയമങ്ങള്‍ക്കെതിരും, സത്യപ്രതിജ്ഞാ ലംഘനവുമാണ്.
ഏതാനും വര്‍ഷങ്ങളായി താലപ്പൊലി സംഘത്തിനോടും, നാട്ടുകാരോടും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അവഗണനാ മനോഭാവം വച്ചുപുലര്‍ത്തുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
താലപ്പൊലി സംഘം ഓഫിസ് ഒഴിപ്പിക്കാനുള്ള ദേവസ്വം നടപടി നിര്‍ത്തിവച്ചില്ലെങ്കില്‍ ഭക്തജനങ്ങളുടെ കൂട്ടായ്മയോടെ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിച്ചും, നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എന്‍ പ്രഭാകരന്‍നായര്‍, ഇ കൃഷ്ണാനന്ദ്, വിദ്യാസാഗര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it