Second edit

താറാവിന്റെ കേള്‍വി

താറാവുകള്‍ പല തരമാണ്. എല്ലാവരും ജലത്തെ ഉപജീവിച്ചു കഴിയുന്നവരും. കടലില്‍ മുങ്ങി മല്‍സ്യങ്ങളെ പിടിച്ചു കഴിഞ്ഞുകൂടുന്ന നിരവധിയിനം താറാവുകളുണ്ട്.
അവയില്‍ പലതും വലിയ ജീവനാശ ഭീഷണിയാണ് നേരിടുന്നത്. സമുദ്രത്തില്‍ ഊളിയിടുന്ന താറാവുകള്‍ മല്‍സ്യബന്ധന ബോട്ടുകളുടെ വലകളില്‍ കുടുങ്ങി ജീവന്‍ വെടിയുന്ന അനുഭവങ്ങള്‍ വ്യാപകമാണ്. ഒരു വര്‍ഷം ചുരുങ്ങിയത് നാലു ലക്ഷം താറാവുകളെങ്കിലും ഇങ്ങനെ കുടുങ്ങുന്നുണ്ടെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. അവയെ ആപത്തില്‍ നിന്നു രക്ഷിക്കാന്‍ എന്താണ് വഴി എന്നാണ് ഡിലാവേര്‍ സര്‍വകലാശാലയിലെ വന്യജീവി വിഭാഗത്തിലെ ഗവേഷക കേറ്റ് മക്‌ഗ്രോ പരിശോധിക്കുന്നത്. ആപത്തില്‍ പെടാതിരിക്കാന്‍ കടലിലെ ഡോള്‍ഫിനുകള്‍ക്കും തിമിംഗലങ്ങള്‍ക്കും ശബ്ദസന്ദേശം നല്‍കാനുള്ള സംവിധാനമുണ്ട്.
താറാവിന്റെ കേള്‍വിശക്തി സംബന്ധിച്ച കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ജലത്തിനടിയില്‍ അവയ്ക്ക് എന്താണ് കേള്‍ക്കാന്‍ കഴിയുക എന്നാണ് കേറ്റ് പഠിച്ചത്. അവസാനം കണ്ടെത്തിയത് 1-3 കിലോ ഹെര്‍ട്‌സിലുള്ള ശബ്ദവീചികള്‍ അവയ്ക്ക് കേള്‍ക്കാന്‍ കഴിയുമെന്നാണ്. പക്ഷേ, അതേ ശബ്ദവീചിയില്‍ തന്നെയാണ് മല്‍സ്യങ്ങളും കേള്‍ക്കുന്നത്. എന്നുവച്ചാല്‍, താറാവിനെ രക്ഷിക്കാന്‍ സന്ദേശം അയച്ചാല്‍ മല്‍സ്യങ്ങളും ആപത്ത് മനസ്സിലാക്കി തടിയെടുക്കും.

Next Story

RELATED STORIES

Share it