Flash News

താരപോരാട്ടത്തില്‍ ഗണേഷ് ഹീറോ

താരപോരാട്ടത്തില്‍ ഗണേഷ് ഹീറോ
X
Ganesh-Kumar

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം:  സിനിമാ താരങ്ങള്‍ ഏറ്റുമുട്ടിയ പത്തനാപുരത്ത് ഗണേഷിന് വിജയം. 24562 വോട്ടിന് കോണ്‍ഗ്രസിലെ ജഗദീഷിനെയാണ് ഗണേഷ് പരാജയപ്പെടുത്തിയത്. കെ ബി ഗണേഷ്‌കുമാറിന് 74429 വോട്ടും പി വി ജഗദീഷ്‌കുമാറിന് 49867 വോട്ടുമാണ് ലഭിച്ചത്.
ബിജെപിയിലെ രഘു ദാമോദരന്‍(ഭീമന്‍ രഘു)വിന് 11700 വോട്ട് മാത്രമാണ് നേടാനായത്. അഡ്വ. ഫൈസി എം. പാഷ(എസ്.ഡി.പി.ഐ) 3843, പെരിനാട് ഗോപാലകൃഷ്ണന്‍(ബി.എസ്.പി)    846, നോട്ട    -454, രഘു പി.(സ്വതന്ത്രന്‍)-366    , സുധീര്‍ എം.ജി.(ശിവസേന)-    254,
ചന്ദ്രശേഖരപിള്ള എം. ജി. (സ്വതന്ത്രന്‍)-    194, മധു ആര്‍.(സ്വതന്ത്രന്‍)-105     എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയ വോട്ടുകള്‍.
പത്തനാപുരത്ത് നിന്ന് 2001ല്‍ സിപിഐ നേതാവ് പ്രകാശ് ബാബുവിനെ 9931 വോട്ടിന് തോല്‍പ്പിച്ച് കൊണ്ടാണ് കെ ബി ഗണേഷ്‌കുമാര്‍ രാഷ്ടീയത്തില്‍ വരുന്നത്. എ കെ ആന്റണി മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. 2003ല്‍ പിതാവായ ആര്‍ ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്‌കുമാര്‍ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു.
2006ല്‍ സിപിഐയിലെ കെ ആര്‍ ചന്ദ്രമോഹനനേയും 2011ല്‍ സിപിഎമ്മിലെ കെ രാജഗോപാലിനേയും പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. 2006ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 11814 വോട്ടായി വര്‍ധിപ്പിച്ചു. 2011ല്‍ 20402 വോട്ടിന്റെ ഭൂരിപക്ഷവുമായി ഹാട്രിക് വിജയം നേടിയ അദ്ദേഹം 2013 വരെ വനം, പരിസ്ഥിതി, സിനിമാ മന്ത്രിയുമായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെ, ഭാര്യ യാമിനി തങ്കച്ചി പരാതി നല്‍കിയതിനെത്തുടര്‍ന്ന് 2013 ഏപ്രില്‍ 1ന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. ഇതിന് ശേഷം അദ്ദേഹവും കേരള കോണ്‍ഗ്രസ്(ബി)യും യുഡിഎഫ് വി്ട്ടു. ഇത്തവണ എല്‍ഡിഎഫ് മുന്നണിയില്‍ നിന്നാണ് വിജയിച്ചത്.
കേരള കോണ്‍ഗ്രസ്(ബി) പ്രതിനിധിയായ ഗണേഷ്‌കുമാര്‍ പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെയും വല്‍സലയുടെയും മകനായ ഗണേഷ്‌കുമാര്‍ 1966ലാണ് ജനിച്ചത്. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസത്തിനുശേഷം സിനിമയില്‍ സജീവമായി. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗണേഷിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചാനയിച്ചത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു. സിനിമാനടന്‍, ടെലിവിഷന്‍ പരിപാടികളുടെ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന വൈസ് ചെയര്‍മാനാണ്. ഏഷ്യാനെറ്റ് മാര്‍ക്കറ്റിങ് ഹെഡ് ബിന്ദു മേനോനാണ് ഭാര്യ. ആദിത്യന്‍, ദേവരാമന്‍ എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it