തായ്‌വാന്‍ ഭൂചലനം: കെട്ടിട നിര്‍മാതാക്കള്‍ കസ്റ്റഡിയില്‍

തായ്‌പേയ്: തായ്‌വാനിലെ ഭൂചലനത്തില്‍ കെട്ടിടം തകര്‍ന്ന് 39 ആളുകള്‍ മരിച്ച സംഭവത്തില്‍ കെട്ടിടനിര്‍മാതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന തെയ്‌നാനിലെ വെയ്ങ്ജുവാന്‍ ജിന്‍ജോങ് എന്ന പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാതാക്കളെയാണ് തായ്‌വാന്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
320 ഓളം പേരെ രക്ഷപ്പെടുത്തിയ ഭൂചലനത്തില്‍ നൂറോളം പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭൂചലനത്തില്‍ കേടുപാടുകള്‍ പറ്റിയ കെട്ടിടങ്ങളിലൊന്നായ വെയ്ങ് ജുവാന്റെ നിര്‍മാണത്തിലെ കൃത്രിമമാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് കാണിച്ചാണ് ചോദ്യം ചെയ്യല്‍. കെട്ടിട നിര്‍മാതാക്കളായ ചാങ്, ചെങ് എന്നിവരേയാണ് കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
Next Story

RELATED STORIES

Share it