തായ്‌വാന്‍ ഭൂകമ്പം: മരണം 38 ആയി

തായ്‌പേയ്: തായ്‌വാനില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന അപാര്‍ട്ട്‌മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രണ്ടു ദിവസത്തിനു ശേഷം എട്ടു വയസ്സുകാരിയെ ജീവനോടെ രക്ഷപ്പെടുത്തി. ഇന്നലെ തെയ്‌നാന്‍ നഗരത്തില്‍നിന്നു മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. 100ലധികം പേരെയാണ് ഇവിടെനിന്നു കാണാതായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ റിക്റ്റര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇന്നലെ രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരു സ്ത്രീ ഭര്‍ത്താവിന്റെ മൃതദേഹത്തിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു. ഇവരുടെ നവജാതശിശുവിനെ നേരത്തേ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഈ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ മൃതദേഹമാണ് ഇവരെ സുരക്ഷിതമാക്കിയതെന്ന് ദുരിതാശ്വാസപ്രവര്‍ത്തകര്‍ പറയുന്നു. ഇവരുടെ കുടുംബത്തിലെ അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂകമ്പത്തില്‍പ്പെട്ട 310 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it