Flash News

തായ്‌വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് പാനമ



പാനമ സിറ്റി: തായ്‌വാനുമായുള്ള ദീര്‍ഘകാല നയതന്ത്രബന്ധം വിച്ഛേദിച്ച് പാനമ. ഒരൊറ്റ ചൈന നയത്തെ പിന്തുണച്ചാണ് നടപടിയെന്നും തായ്‌വാനെ ചൈനയുടെ ഭാഗമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും പാനമ അധികൃതര്‍ പ്രതികരിച്ചു. പാനമയുടെ തീരുമാനത്തെ ചൈന സ്വാഗതം ചെയ്തപ്പോള്‍ തായ്‌വാന്‍ അമര്‍ഷവും ദുഃഖവും രേഖപ്പെടുത്തി. ചൈനയുമായും തായ്‌വാനുമായും നയതന്ത്രബന്ധം നിലനില്‍ക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു പാനമ. സിസംബറില്‍ ആഫ്രിക്കന്‍ ദ്വീപ് രാഷ്ടങ്ങളായ സുവാമോട്ടോ, പ്രിന്‍സിപ്പേ എന്നിവയും സമാനമായ നീക്കംനടത്തിയിരുന്നു.
Next Story

RELATED STORIES

Share it