Flash News

തായ്‌വാനില്‍ ശക്തമായ ഭൂകമ്പം; അഞ്ചു മരണം

തായ്‌വാനില്‍ ശക്തമായ ഭൂകമ്പം; അഞ്ചു മരണം
X
REFILE - ADDITIONAL CAPTION INFORMATIONRescue personnel work at the site where a 17-storey apartment building collapsed, after an earthquake in Tainan, southern Taiwan, February 6, 2016. REUTERS/Pichi Chuang TPX IMAGES OF THE DAY

തായ് നാന്‍ : തായ്‌വാനില്‍ ശക്തമായ ഭൂകമ്പം. അഞ്ചു പേര്‍ മരിച്ചതായാണ് ആദ്യ റിപോര്‍ട്ടുകള്‍. റിക്ചര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17 നിലകളുള്ള ഒരു കെട്ടിടം തകര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി പേരെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ തെക്കന്‍ തായ് വാനിലെ തായ്‌നാന്‍ പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. തകര്‍ന്ന  17 നിലക്കെട്ടിടത്തില്‍ 250ലേറെപ്പേര്‍ താമസിക്കുന്നുണ്ടായിരുന്നു. 115 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഭൂകമ്പത്തെത്തുടര്‍ന്ന്് തായ് നാന്‍ പ്രദേശത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഒരു അണക്കെട്ടില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെങ്കിലും നിലവില്‍ അപകടസാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it