തായ്‌ലന്‍ഡ്: സൈന്യത്തിന്റെ അധികാരം പിന്‍വലിക്കണമെന്ന് യുഎന്‍

ന്യൂയോര്‍ക്ക്: തായ്‌ലന്‍ഡില്‍ സൈന്യത്തിന്റെ അപകടകരമായ അധികാരം പിന്‍വലിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം.
തായ്‌ലന്‍ഡില്‍ പുതിയ ഭരണഘടനയുടെ കരടു രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കു പിന്തുണ നല്‍കുമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷനര്‍ സെയ്ദ് റആദ് അല്‍ ഹുസയ്ന്‍ പ്രസ്താവനയില്‍ അറിയിച്ചു.
2014ല്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സൈനിക ഭരണകൂടം രാജ്യത്തെ രാഷ്ട്രീയകക്ഷികളുടെ യോഗങ്ങളും പ്രകടനങ്ങളും കൂട്ടായ്മകളും നിരോധിക്കുകയും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് കൊണ്ടുവരികയും ചെയ്തിരുന്നു. 2017 മധ്യത്തോടെ രാജ്യത്തു തിരഞ്ഞെടുപ്പ് നടത്താമെന്നു പട്ടാളഭരണാധികാരി പ്രയുത് ചനോച നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസമാണ് ആളുകളെ അറസ്റ്റ്‌ചെയ്യാനും കസ്റ്റഡിയില്‍ വയ്ക്കാനുമുള്ളതടക്കം അധികാരങ്ങള്‍ സൈന്യത്തിനു നല്‍കി തായ്‌ലന്‍ഡ് ഭരണകൂടം ഉത്തരവിറക്കിയത്. സ്വത്തുക്കള്‍ കണ്ടുകെട്ടാനും വീടുകളില്‍ തിരച്ചില്‍ നടത്താനുമുള്ള അധികാരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ അപകടകരമായ അധികാരങ്ങള്‍ സൈന്യത്തിനു നല്‍കിയ നടപടി റദ്ദാക്കാന്‍ തയ്യാറാവണമെന്ന് യുഎന്‍ തായ്‌ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it