Flash News

തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍; സിന്ധു ഫൈനലില്‍

തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍; സിന്ധു ഫൈനലില്‍
X

ബാങ്കോക്ക്: സീസണിലെ ആദ്യ കിരീടം തായ്‌ലന്‍ഡ് ഓപണിലൂടെ കൈയെത്താ ദൂരത്തെത്തിച്ച് ഇന്ത്യന്‍ സൂപ്പര്‍ ഷട്ട്‌ലര്‍ പിവി സിന്ധു. ഇന്നലെ നടന്ന സെമി ഫൈനലില്‍ ലോക 29ാം നമ്പര്‍ താരം ഇന്തോനീസ്യയുടെ മരിയ ഗ്രിഗോറിയയെ പരാജയപ്പെടുത്തിയാണ് നിലവിലെ മൂന്നാം നമ്പര്‍ താരമായ സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 23-21,16-21,21-9. ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് 21-9ന് അനായാസം ജയിച്ച് സിന്ധു ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ എട്ടാം നമ്പര്‍ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാല്‍ സിന്ധുവിന് സീസണിലെ ആദ്യ സിംഗിള്‍സ് കിരീടം ചൂടാം. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഏഴ് മല്‍സരങ്ങളില്‍ നാലിലും ജയം സിന്ധുവിനോടൊപ്പമായിരുന്നു. അവസാനമായി ഇരുവരും ഈ വര്‍ഷം നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപണിന്റെ ക്വാര്‍ട്ടറില്‍ നേരിട്ടപ്പോള്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് സിന്ധു ജയിച്ചിരുന്നു.
Next Story

RELATED STORIES

Share it