Flash News

തായ്‌ലന്‍ഡ് ഓപണ്‍ കിരീടം സായ് പ്രണീതിന്



ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പാഴായില്ല. മെന്‍സ് സിംഗിള്‍സില്‍ ഇന്ത്യയുടെ യങ് സ്റ്റാര്‍ സായ് പ്രണീത് കിരീടം നേടി. ആവേശോജ്വല പോരാട്ടത്തില്‍ ഇന്തോനീസ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ തോല്‍പിച്ചാണ് സായ് കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 17-21, 21-18, 21-19 എന്ന സ്‌കോറിനാണ് മൂന്നാം സീഡ് സായ് പ്രണീത് കിരീടം ചൂടിയത്. ആദ്യ ഗെയിമില്‍ പുറകിലായ പ്രണീത് അവസാന രണ്ട് ഗെയിം സ്വന്തമാക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ഈ വര്‍ഷം സായിയുടെ രണ്ടാം രാജ്യാന്തര കിരീടമാണിത്. കഴിഞ്ഞ മാസം നടന്ന സിങ്കപ്പൂര്‍ ഓപണിലും സായ് പ്രണീത് കിരീടം നേടിയിരുന്നു. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ സെമി ഫൈനലില്‍ പുറത്തായിരുന്നു.
Next Story

RELATED STORIES

Share it