തായ്‌ലന്‍ഡില്‍ ബോട്ടില്‍ സ്‌ഫോടനം; 60 പേര്‍ക്കു പരിക്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ എന്‍ജിന്‍ തകരാറുമൂലം ബോട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 60ഓളം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്‍ജിന്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ബോട്ട് സമീപത്തെ കടല്‍ഭിത്തിയില്‍ ചെന്നിടിച്ചത് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി. 14 പേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്.
തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടു മ്യാന്‍മര്‍ പൗരന്മാരും ജാപ്പനീസ് പൗരനും ഉള്‍പ്പെടും.
Next Story

RELATED STORIES

Share it