Flash News

തായ്‌ലന്റിലെ ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത് ഉറക്കിക്കിടത്തിയശേഷം ?

തായ്‌ലന്റിലെ ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത് ഉറക്കിക്കിടത്തിയശേഷം ?
X


തായ്‌ലന്റിലെ ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത് ഉറക്കിക്കിടത്തിയ അവസ്ഥയിലെന്ന് വെളിപ്പെടുത്തല്‍. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ഒരു തായ് നേവി സീല്‍ ആണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയത്.
കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചുവെങ്കിലും എങ്ങിനെയാണത് സാധിച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. കുട്ടികളില്‍ കുറച്ചുപേര്‍ ഉറക്കത്തിലായിരുന്നു. ചിലര്‍ വിരലുകള്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. സ്‌ട്രെക്ചറില്‍ ഉറക്കിക്കിടത്തിയ രീതിയിലായിരുന്നു ഇവരെ പുറത്തെത്തിച്ചത്. എന്റെ ജോലി  ഇവരെ കൈമാറ്റം ചെയ്യുക മാത്രമായിരുന്നു - കമാന്‍ഡര്‍ ചൈയാനാന്ത പീരാനാരോംഗ് പറഞ്ഞു.
ഗുഹയിലെ ദുര്‍ഘടമായ ഇടുക്കുകളിലൂടെ മണിക്കൂറുകളോളം നീന്തുമ്പോള്‍ കുട്ടികള്‍ വല്ലാതെ ഭയന്നു പോകുമോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇതൊഴിവാക്കാന്‍ കുട്ടികളെ നേരിയ തോതിലെങ്കിലും മയക്കിയിട്ടുണ്ടാകും എന്ന് സൂചനകളുണ്ടായിരുന്നു.  പുതച്ചു മൂടിയ സ്്‌ട്രെക്ചറുകളെന്ന് തോന്നിപ്പിക്കുന്ന ചിലത് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
കുട്ടികളുടെ സിരകളെ ശാന്തമാക്കാന്‍ നേരിയഅളവിലുള്ള ഉറക്ക മരുന്ന് നല്‍കിയിരുന്നതായി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടികളെ ബോധം കെടുത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it