palakkad local

തായ്ക്കുല സംഘത്തിന്റെ രാപകല്‍ സമരം അതിര്‍ത്തി കടക്കുന്നു

മണ്ണാര്‍ക്കാട്: ആനക്കട്ടിയിലെ തായ്ക്കുല സംഘത്തിന്റെ രാപകല്‍ സമരം അതിര്‍ത്തി കടന്നും. മദ്യ വിപണനത്തിനെതിരേ ആനക്കട്ടിയില്‍ തായ് കുലസംഘം കഴിഞ്ഞ 11 ദിവസമായി നടത്തി വരുന്ന സമരത്തിന് പിന്തുണയായി ആനക്കട്ടിയിലെ കേരളാ അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാട്ടില്‍ തമിഴ് ആദിവാസികള്‍ സമാന്തര സമരം ആരംഭിച്ചു. ഇതോടെ മദ്യ വിപണനത്തിനെതിരേ തായ്ക്കുലസംഘം തുടങ്ങി വച്ച സമരം തമിഴ്‌നാട്ടിലേക്ക് കൂടി വ്യാപിച്ചു.
കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മദ്യശാലകളാണ് അട്ടപ്പാടിയിലും പരിസരത്തും മദ്യ വിപണനത്തിന്റെ ഉറവിടങ്ങളാകുന്നത്. തമിഴ്‌നാട് സര്‍ക്കാറിന്റെ ബാറിനു പുറമെ നിരവധി സമാന്തര അനധികൃത മദ്യശാലകള്‍ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നല്‍കുന്ന മദ്യത്തില്‍ ആല്‍ക്കഹോളിന്റെ അംശം കൂടുതലാണെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
വിദേശമദ്യം വില്‍ക്കാനുള്ള ലൈസന്‍സ് മാത്രമുള്ള ഷോപ്പിനെ ബാര്‍ എന്നാണ് ആദിവാസികള്‍ പറയുന്നത്. വഴിയില്ലാത്ത ദുര്‍ഗന്ധമുള്ള ഇവിടെ നട്ടുച്ചക്ക് പോലും വന്‍ തിരക്കാണ്. ഇത്തരം അനധികൃത മദ്യശാലകള്‍ കൊണ്ടുള്ള ദുരന്തം കേരളത്തിേേലപ്പാലെ തന്നെ തമിഴ് നാട്ടിലും ബാധിക്കുന്നു. തായ്ക്കുലസംഘം കൊളുത്തി വിട്ട സമര ജ്യാല തമിഴ്‌നാട്ടിലും പരന്ന് തുടങ്ങി. സമരത്തിന് പിന്തുണ വര്‍ധിച്ചതോടെ എഐഡിഎംകെയുടെ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it