kasaragod local

താമസസ്ഥലത്തിന് പട്ടയം വേണമെന്ന് ; 35 കുടുംബങ്ങള്‍ രാപകല്‍ സമരത്തില്‍

ബദിയടുക്ക: പത്തു വര്‍ഷത്തിലധികമായി വീടു വച്ച് താമസിക്കുന്ന സ്ഥലത്തിന് പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നെല്ലിക്കട്ടയിലെ നെക്രാജെ-പാടി ഗ്രൂപ്പ് വില്ലേജ് ഓഫിസിന് മുന്നില്‍ 35 കുടുംബങ്ങള്‍ രാപകല്‍ സമരം ആരംഭിച്ചു.
ഇന്നലെ രാവിലെ ആരംഭിച്ച സമരം ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ തുടരുമെന്ന് സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. ചൂരിപള്ളം, സാലത്തടുക്ക, ബിലാല്‍ നഗര്‍, ഗുരുനഗര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി വീടു വച്ച് താമസിക്കുന്നവരാണ് പട്ടയം ആവശ്യപെട്ട് സമരം ആരംഭിച്ചിട്ടുള്ളത്. ഈ കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും രാപകല്‍ സമരത്തില്‍ അണിനിരന്നു.
പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച വീടുകള്‍ക്ക് ചെങ്കള പഞ്ചായത്ത് അധികൃതര്‍ വീട്ടു നമ്പര്‍ നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റു സര്‍ക്കാര്‍ രേഖകള്‍ എന്നിവയും ഇവര്‍ക്കുണ്ട്.
ഈ സ്ഥലങ്ങളിലെ അഞ്ചു മുതല്‍ പത്തു സെന്റ്് സ്ഥലം പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ദീര്‍ഘ കാലമായി ഇവര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. മുന്ന് മാസം മുമ്പ് റവന്യു മന്ത്രി രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് പട്ടയം നല്‍കാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് രാപകല്‍ സമരത്തിന് നിര്‍ബന്ധിതരായതെന്ന് സമര സമിതി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാപകല്‍ സമരം. ഗോപാലന്‍, സഞ്ജീവന്‍, സുധാമണി, ഇബ്രാഹിം ഹാജി, ജോണ്‍സണ്‍, സഫിയ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it