kozhikode local

താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി: വയനാടന്‍ ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു രണ്ടു മണിക്കൂറോളം ഭാഗിക ഗതാഗത തടസം.
ചുരം ആറാംവളവിനു സമീപം റോഡരികിലെ മരമാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് വീണത്. കര്‍ണാടകയില്‍ നിന്നും കോഴിക്കോട്ടേക്ക് ലോഡുമായി വന്ന ലോറിക്ക് മുകളിലാണ് മരം വീണത്. അപകടത്തില്‍ ലോറി ജീവനക്കാരും തൊട്ടു പിറകില്‍ വന്ന ബസ്സിലേയും മറ്റു വാഹനങ്ങളിലേയും യാത്രക്കാരും അല്‍ഭുതകരമായി രക്ഷപ്പെട്ടു.
വാരം പോലീസ് ഔട്ട പോസ്റ്റില്‍ നിന്നും താമരശ്ശേരി ട്രാഫിക് പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരച്ചില്ലകള്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ചുരത്തില്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് അറ്റ കുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗത തടസ്സം ഏറെ ദുസ്സഹമായി മാറുന്നു. ഇരുപുറങ്ങളിലും കിലോമീറ്ററുകളോളം നീണ്ട നിര പ്രത്യക്ഷപ്പെടുന്നു. ഗതാഗതകുരുക്ക് രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് ഏറെ കഷ്ടതയാണുണ്ടാക്കുന്നത്.
Next Story

RELATED STORIES

Share it