താമരശ്ശേരി ചുരം റോഡ് വികസനം2.2 ഏക്കര്‍ വനഭൂമി വിട്ടു നല്‍കി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: താമരശ്ശേരി ചുരത്തിലെ ഹെയര്‍ പിന്‍ വളവുകള്‍ അപകടരഹിതമാക്കാന്‍  2.2 ഏക്കര്‍  വനഭൂമി വിട്ടു നല്‍കിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇതു സംബന്ധിച്ച വിവരം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ചുരത്തിലെ ഒമ്പത് ഹെയര്‍പിന്‍ വളവുകളിലെ അപകടാവസ്ഥ ഒഴിവാക്കാനാണ് വനഭൂമി കൈമാറുന്നത്. ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ രണ്ടും മൂന്നും ഏഴ്, എട്ട്, ഒമ്പത് വളവുകളാണ് ഏറെ അപകടകരം. ഇവയുടെ വളവുകള്‍ നിവര്‍ത്താനാണ് കൂടുതല്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. 2.2 ഏക്കര്‍ വനഭൂമി കൈമാറിക്കൊണ്ടുള്ള അറിയിപ്പ് കേന്ദ്ര വനം മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.
ഇക്കാര്യം മന്ത്രി ജി സുധാകരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വളവുകളിലെ റോഡ് ടാറിങ് ചെയ്യുന്നതിന് പകരം ഇന്റര്‍ലോക്ക് കട്ടകള്‍ പാവാനാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it