Flash News

താപനിലയ ദുരന്തം : മരണം 29 ആയി



റായ്ബറേലി: ദേശീയ താപവൈദ്യുത കോര്‍പറേഷന്‍ (എന്‍ടിപിസി) നിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ 9 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 29 ആയി. ബുധനാഴ്ച 20 പേര്‍ മരിച്ചിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര ഊര്‍ജസഹമന്ത്രി ആര്‍ കെ സിങും അപകടസ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെയും രാഹുല്‍ സന്ദര്‍ശിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. നിശ്ചയിച്ചതിലും നേരത്തേയാണ് നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്ന ആരോപണമുണ്ടെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍, തിരക്കിട്ടല്ല താപനിലയം കമ്മീഷന്‍ ചെയ്തതെന്ന് മന്ത്രി ആര്‍ കെ സിങ് പറഞ്ഞു. മരിച്ചവരുടെ അടുത്ത ബന്ധുവിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം അഞ്ചു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷവും നിസ്സാര പരിക്കേറ്റവര്‍ക്ക് കാല്‍ ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ചു മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it