താന്‍ പോലിസിനെ വിളിച്ചില്ല, സമരം നിര്‍ത്തണമെന്ന് ജെഎന്‍യു വി സി

ന്യൂഡല്‍ഹി: കനയ്യ കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും സമരം തുടരരുതെന്നും വിദ്യാര്‍ഥികളോട് ജെഎന്‍യു വൈസ് ചാന്‍സലര്‍ ജാദേഷ് കുമാര്‍. കനയ്യയെ അറസ്റ്റ് ചെയ്യാന്‍ പോലിസിനെ കാംപസിനുള്ളിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും വിസി പറഞ്ഞു. കനയ്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കല്‍ സമരം ആരംഭിച്ച സാഹചര്യത്തിലാണ് വിസി പ്രസ്താവന നടത്തിയിരിക്കുന്നത്. സര്‍വകലാശാലയിലെ അധ്യാപകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍വകലാശാലയിലെ പഠനം മുടങ്ങുന്ന രീതിയിലുള്ള സമരങ്ങളിലേക്കു പോവരുതെന്ന് വിസി പറഞ്ഞു. ആശയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാ ന്‍ കഴിയണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്ന ആളാണ് താനും. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാ ന്‍ കഴിയുന്ന സാഹചര്യമുള്ളതിനാല്‍ സമരത്തിന്റെ ആവശ്യമില്ല. പഠനത്തിലാണ് സര്‍വകലാശാലയില്‍ പ്രാധാന്യം നല്‍കേണ്ടത്. പോലിസിനെ താന്‍ കാംപസിലേക്കു വിളിച്ചിട്ടില്ല. രാജ്യത്തെ നിയമത്തിന് താനും വിധേയനാണ്. അതിന്റെ അടിസ്ഥാനത്തില്‍ അവരോടു സഹകരിക്കുക മാത്രമാണു ചെയ്തതെന്നും വി സി പറഞ്ഞു.
Next Story

RELATED STORIES

Share it