Flash News

താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍

താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍
X
ഗോരഖ്പൂര്‍: താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍. കുടുംബത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്കെതിരേയും അക്രമമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ യോഗി സര്‍ക്കാരാണ് സഹോദരന് വെടിയേറ്റതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞതായും റിപോര്‍ട്ടുണ്ട്. സഹോദരനെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക് മുമ്പില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.



അതേസമയം, വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന സഹോദരന്റെ സര്‍ജറി കഴിഞ്ഞതായും അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും കഫീല്‍ ഖാന്‍ അറിയിച്ചു. ബിആര്‍ഡി മെഡിക്കല്‍ കോളേജിലാണ് കഫീലിന്റെ സഹോദരന്‍ കസിഫ് ജമീലിനെ ചികിത്സിക്കുന്നത്.
Next Story

RELATED STORIES

Share it