Flash News

താന്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ

താന്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ
X


തിരുവനന്തപുരം: താന്‍ ഉറങ്ങിക്കിടന്നപ്പോഴാണ് യുവതി തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ. ഇതിന് യുവതിയുടെ കാമുകന്റെ സഹായവും ലഭിച്ചിരുന്നതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ല. താന്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചത്. കണ്ണുതുറന്നപ്പോള്‍ യുവതിയെയാണ് കണ്ടതെന്നും ഗംഗേശാനന്ദ പറഞ്ഞു. യുവതിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ മൊഴി നല്‍കിയതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഗംഗേശാനന്ദ രംഗത്തെത്തിയിരിക്കുന്നത്.
വീടുമായി അടുത്ത ബന്ധമുള്ള ഗംഗേശാനന്ദ താന്‍ പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായും ഇതേതുടര്‍ന്നാണ് താന്‍ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമായിരുന്നു യുവതി പോലീസിന് നല്‍കിയ മൊഴി.
Next Story

RELATED STORIES

Share it