താനൂര്‍

താനൂര്‍
X
thanoor

tanur

താനൂരില്‍ നിന്നും അബ്ദുറഹിമാന്‍ രണ്ടത്താണി (മുസ്‌ലിം ലീഗ്)യാണ് മൂന്നാമതും യുഡിഎഫിനുവേണ്ടി ജനവിധി തേടുന്നത്. 2006ലും 2011ലും വിജയിച്ച രണ്ടത്താണി 9433 വോട്ട് ഭൂരിപക്ഷം നേടിയിരുന്നു. മുന്‍ കെപിസിസി അംഗം വി അബ്ദുറഹ്മാനാണ് താനൂരില്‍ ഇടത് സ്ഥാനാര്‍ഥി. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി കെകെ അബ്ദുല്‍മജീദ് ഖാസിമിയും എന്‍ഡിഎക്ക് വേണ്ടി പി ആര്‍ രശ്മില്‍നാഥും ജനവിധി തേടുന്നു.തിരൂര്‍ മണ്ഡലം 2006ല്‍ മാത്രമാണ് സിപിഎം കൈക്കലാക്കിയത്. സീറ്റ് തിരിച്ചുപിടിച്ച സി മമ്മുട്ടി (ലീഗ്) തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മമ്മുട്ടി 23566 വോട്ടിനാണ് 2011 ല്‍ ജയിച്ചത്. പി അബ്ദുള്‍ഗഫൂര്‍ എന്ന ഗഫൂര്‍ ലില്ലീസ് ആണ് സിപിഎം സ്വതന്ത്രന്‍. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി ഇബ്രാഹീം പുത്തുതോട്ടില്‍ മല്‍സരിക്കുന്നുണ്ട്. ദേവിദാസനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

[related]

Next Story

RELATED STORIES

Share it