malappuram local

താനൂര്‍ നഗരസഭയില്‍ വയോമിത്രം പദ്ധതിക്ക് തുടക്കം

താനൂര്‍: താനൂര്‍ നഗരസഭയില്‍ വയോമിത്രം പദ്ധതിക്ക് തുടക്കമായി. നഗരസഭ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയിലെ 65വയസ് കഴിഞ്ഞ 9000ത്തോളം വരുന്ന  വയോജനങ്ങളുടെ പരിശോധനക്കും ചികില്‍സയ്ക്കുമുള്ള വ്യക്തമായ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിക്കൊണ്ടാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്.
രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, എന്നിവ സൗജന്യമായി പരിശോധിക്കുകയും, മരുന്നും, ഇന്‍സുലിനും, നല്‍കുന്നതാണ്. കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ ക്ലിനിക്കുകളും ഉണ്ടായിരിക്കും. പരിപാടിയുടെ ഉദ്ഘാടനം മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി നിര്‍വഹിച്ചു. നഗരസഭ ചേയര്‍ പേഴസണ്‍ സി കെ സബൈദ അധ്യക്ഷത വഹിച്ചു. കെ പ്രമോദ്, പി പി ജമില, പി ടി ഇല്ല്യാസ്, കെ വിവേകാനന്ദന്‍, ലാമിഹ് റഹ്മാന്‍, എം പി അഷറഫ്, ഡോനിധിന്‍,കെ ഷാഫി, കാസിം ടിപ്പു, സി മുഹമ്മദ് അഷറഫ്, ആബിദ് സംസാരിച്ചു.
Next Story

RELATED STORIES

Share it