താനൂര്‍ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

താനൂര്‍: തെയ്യാല ഓമച്ചപ്പുഴയില്‍ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സൗജത്തിനെയും സുഫിയാനെയും വൈദ്യപരിശോധന നടത്തി പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടുദിവസത്തിനുള്ളില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് സിഐ എം വി ഷാജി പറഞ്ഞു.
സവാദിനെ കൊലപ്പെടുത്താന്‍ മംഗലാപുരത്തു നിന്ന് തയ്യാലയിലേക്കു വരാനും പോവാനും ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കെഎല്‍ 60 ഡി 6415 റിറ്റ്‌സ് വെള്ള കാറാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഫോറന്‍സിക് വിഭാഗം കാര്‍ പരിശോധിച്ചു. കാറില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായി പോലിസ് പറഞ്ഞു. ഗള്‍ഫിലേക്കു കടന്ന പ്രതി ബഷീറിനെ പിടികൂടുന്നതിനായി ഇന്റര്‍പോളി ന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹായം തേടും. ഷാര്‍ജയില്‍ ഫയര്‍സ്‌റ്റേഷനില്‍ ഷെഫിന്റെ ജോലിയാണ് ബഷീറിന്. സവാദിനെ കൊലപ്പെടുത്താന്‍ ഒരുവര്‍ഷം മു മ്പു തന്നെ പദ്ധതിയിട്ടിരുന്നു. ബഷീര്‍ സൗജത്തിനെ കൊല നടത്താ ന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍, ഒറ്റയ്ക്ക് കൊലനടത്താനുള്ള ധൈര്യം സൗജത്തിനില്ലായിരുന്നു. ഒടുവില്‍ രണ്ടുപേരും കൊലെപ്പടുത്താന്‍ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. ഇതിനായി ബഷീര്‍ കമ്പനിയില്‍നിന്ന് മൂന്നുദിവസത്തെ ലീവിന് വീട്ടുകാര്‍പോലും അറിയാതെ എത്തി കൊല നടത്തി മുങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it