malappuram local

താനൂര്‍ ഉണ്യാല്‍ ബീച്ചില്‍ വീണ്ടും ലീഗ് -സിപിഐ സംഘര്‍ഷം

താനൂര്‍: ഉണ്യാല്‍ ബീച്ചില്‍ വ്യാപക ആക്രമണം. സിപിഎം,മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘം ചേര്‍ന്നുണ്ടായ ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും വന്‍ കേടുപാടുകള്‍ സംഭവിച്ചു. ഉണ്യാല്‍ തേവര്‍ കടപ്പുറത്ത് ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. സംഘം ചേര്‍ന്നെത്തിയ ഇരു വിഭാഗവും തമ്മില്‍ ഏറ്റു മുട്ടി.
സിപിഎം പ്രവര്‍ത്തകനായ പേരൂര്‍ ഇസ്സുദ്ദീന്‍ എന്നയാളുടെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് വീടിനകത്ത് കടന്നു ആക്രമണം നടത്തുവാനും ശ്രമിച്ചു. വീട്ടുകാരായ ഫാത്വിമ,(35),നസീമ(30) എന്നിവര്‍ക്ക് പരിക്കേറ്റു. തൊട്ടു പടിഞ്ഞാറുള്ള കണ്ണം മരക്കാരകത്ത് കുഞ്ഞിമോന്റെ വീടിനു നേരെ യും ആക്രമണമുണ്ടായി. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ, ബൈക്ക് എന്നിവ എറിഞ്ഞു തകര്‍ത്തു. സമീപത്തെ പറമ്പി ല്‍ നിര്‍ത്തിയിട്ട കുട്ടന്റെ പുരക്ക ല്‍ കബീറിന്റെ ഓട്ടോറിക്ഷയും തകര്‍ത്തു. തേവര്‍ കടപ്പുറം ജ്ഞാന പ്രഭ സ്‌കൂളിന്റെ സമീപം പള്ളിക്കല്‍ മുഹമ്മദ് ഖാസിമിന്റെ പല ചരക്ക് കട പൂര്‍ണമായും അടിച്ചു തകര്‍ത്തു കച്ചവടസാദനങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു.
സമീപത്തെ വെസ്റ്റേണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫിസും തകര്‍ത്തു. ക്ലബ്ബ് ഓഫിസ് പരിസരത്ത് നിര്‍ത്തിയിട്ട നൗഷാദിന്റെ ആക്ടീവ സ്‌കൂട്ടര്‍ പൂര്‍ണമായും ആടിച്ചു തകര്‍ത്തു. സീനത്ത് ഫ്‌ളോര്‍ മില്‍ തകര്‍ത്ത സംഘം മില്ലിലെ മെഷിനുകളും പൂര്‍ണമായും നശിപ്പിച്ചു. സമീപത്തെ പന്ത്രണ്ടോളം വീടുകള്‍ക്ക് നേരെ കല്ലും സോഡ കുപ്പികളും എറിഞ്ഞു. സംഘം പോലിസിനു നേരെയും ആക്രമണം നടത്തി. ആക്രമണത്തില്‍ അതീവ ഗുരുതരമായ പരിക്ക് പറ്റിയ ഡിവൈഎഫ് ഐ ഉണ്യാല്‍ യൂനിറ്റ് പ്രസിഡണ്ട് കൊങ്കന്റെ പുരക്കല്‍ മുഹമ്മദ് അസ്ഹറുദ്ദീനെയും, കമ്മുട്ടകത്ത് റസാഖ് എന്നിവരെയും തലക്കു പരിക്കു പറ്റിയ നിലയില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തികച്ചും ആസൂത്രിതമായ ആക്രമണമാണിതെന്നാണ് പോലിസ് പറയുന്നത്. ഉണ്യാല്‍ സംഘര്‍ഷം പറവണ്ണഭാഗത്തേക്കും വ്യാപിച്ചു.
പറവണ്ണയിലെ ഇരുപതോളം വീടുകള്‍ ആക്രമികള്‍ നരനായാട്ടം നടത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുനേരെ ആക്രമണം നടന്നു. പറവണ്ണയിലെ ഒരു വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്നവരെ വലിച്ചറക്കി അലമാരയും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നെടുക്കുകയും ചെയതതായും പരാതി യില്‍ പറയുന്നു.
പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊതുവെ തീരദേശത്ത് ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വന്‍ ആസൂത്രിത ആക്രമണമാണിതെന്നാണ് പറയപ്പെടുന്നത്. കണ്ടാലറിയാവുന്ന നൂറോളം പേരുടെമേല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥലത്ത് തിരൂര്‍ ഡിവൈഎസ്പി, താനൂര്‍ സിഐ പി ആര്‍ ബിജോയ്, എസ്‌ഐ, മിഥുന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it