malappuram local

താനൂര്‍ അക്രമം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം വ്യാപകം

തിരൂരങ്ങാടി: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂര്‍ ബേക്കറി അക്രമിച്ച സംഭവത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ച മന്ത്രി കെ ടി ജലീലിനെതിരെ വ്യാപകമായി പ്രതിഷേധം. സംഭവത്തിന്റെ പേരില്‍ പണപ്പിരിവും  നടത്തിയ മന്ത്രി കെ ടി ജലീല്‍ മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ചെമ്മാട് പ്രതിഷേധ പ്രകടനവും, മന്ത്രിയുടെ കോലവും കത്തിക്കലും നടന്നു.
ബേക്കറി കേസില്‍ പിടിക്കപെട്ട 9 പേരില്‍ 7 പേരും സിപിഎം ക്രിമിനല്‍ സംഘമാണന്നിരിക്കെ സംഭവത്തില്‍ മുസ്‌ലിംങ്ങളെ കരിവാരിതേച്ച മന്ത്രി പിരിച്ചെടുത്ത പണം തിരിച്ച് നല്‍കുകയും, നഷ്ടം സി പിഎം ഫണ്ടില്‍ നിന്ന് നല്‍കാ ന്‍ ആര്‍ജവം കാണിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.  പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി ഉസ്മാന്‍ ഹാജി, ജാഫര്‍ ചെമ്മാട്, മൊയ്തീന്‍ കുണ്ടൂര്‍, ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരൂര്‍: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന അക്രമത്തിന്റെ  മറവില്‍ വര്‍ഗീയ ചേര്‍ത്തിരിവ് സൃഷ്ടിക്കുന്ന വിധം പ്രസ്ഥാവന നടത്തിയ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തിരുര്‍ താഴെപാലത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സിറ്റി ജംങ്ങ്ഷന്‍,മാര്‍ക്കറ്റ്, ബസ്റ്റാന്റ് വഴി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് അലവി മണ്ഡലം സെക്രട്ടറി റഹീസ് പുറത്തൂര്‍ മണ്ഡലം ഖജാഞ്ചി  റഫീഖ് തിരൂര്‍ സി പി മുഹമ്മദലി അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തേഞ്ഞിപ്പലം: സോഷ്യല്‍ മീ ഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂര്‍ ബേക്കറി അക്രമിച്ച സംഭവം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും, അതിന്റെ പേരില്‍ പണം പിരിവും നടത്തിയ മന്ത്രി കെ ടി ജലീല്‍ മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നആവശ്യപ്പെട്ട് എസ്ഡിപി ഐ വള്ളിക്കുന്ന്മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേളാരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.  പ്രകടനത്തിന് മണ്ഡലം സെക്രട്ടറി മജീദ് വെളിമുക്ക്, എം മുസ്തഫ, കബീര്‍ ചേലേമ്പ്ര, എം അല്‍ത്താഫ്, അബ്ദുന്നാസര്‍ കുറുപ്പത്ത്, ഷറഫു പള്ളിക്കല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it