malappuram local

താനൂരില്‍ 10 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി



താനൂര്‍: വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന കുഴല്‍പണവുമായി യുവാവ് പിടിയില്‍. വേങ്ങര ചേറൂര്‍ സ്വദേശി കൊട്ടേക്കാട് മുസ്തഫയാണ് താനൂര്‍ പോലിസിന്റെ പിടിയിലായത്. താനൂര്‍ സിഐ സി അലവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഏഴോടെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. രേഖകളില്ലാത്ത 10,20,000 രൂപ ഇയാളില്‍ നിന്നു പിടിച്ചെടുത്തു. എസ്‌ഐ പ്രദീപ്, എസ്ബി എഎസ്‌ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി പ്രതിയെ  പിടികൂടിയത്. താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കുഴല്‍പണവുമായി അടുത്തിടെ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിടികൂടുന്നവരില്‍ ഏറിയ പങ്കും വേങ്ങരയുള്ളവരാണ്. അതുകൊണ്ടുതന്നെ വേങ്ങര കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it