Flash News

താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം:കേസില്‍ ഏഴ് പ്രതികള്‍

താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം:കേസില്‍ ഏഴ് പ്രതികള്‍
X


മലപ്പുറം: താനൂരില്‍ നബിദിന റാലിക്കിടെയാണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെയെല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
താനൂര്‍ ഉണ്ണ്യാലില്‍ നബിദിന റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അക്രമത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ലീഗ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പത്രം,പാല്‍,ശബരിമല തീര്‍ത്ഥാടകര്‍, നബിദിന റാലികള്‍ താനൂരിലെ അമൃതമഠം പൊങ്കാല മഹോത്സവം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it