malappuram local

താനൂരില്‍ ദേശീയോല്‍സവം: 25 സംസ്ഥാനങ്ങളുടെ പങ്കാളിത്തം

താനൂര്‍: കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ 27 മുതല്‍ മെയ് 6 വരെ താനൂരില്‍ ദേശീയോല്‍സവം സംഘടിപ്പിക്കുന്നു.’മിലന്‍’ എന്ന് നാമകരണം ചെയ്ത പരിപാടിയുടെ മുദ്രാവാക്യം ‘ഹം ഏക് ഹെ’ എന്നാണ്. താനൂര്‍ ദേവധാര്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ 27ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും.
കശ്മീര്‍, പഞ്ചാബ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, അസം തുടങ്ങി സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന വിളംബര ജാഥകള്‍ 25, 26 തിയ്യതികളില്‍ നടക്കും. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളുടെയും കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളുമുണ്ടാവും. എല്ലാ ദിവസങ്ങളിലും വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഓരോ ദിവസങ്ങളിലും സ്പീക്കര്‍, മന്ത്രിമാര്‍, പ്രമുഖ കവികള്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു.
രക്ഷാധികാരികളായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ എന്നിവരെയും വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ ചെയര്‍മാനായും വൈസ് ചെയര്‍മാന്‍ന്മാരായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എം ബാപ്പു ഹാജിയെയും, താനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, പൊന്മുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍, ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ സലാം, നിറമരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഹറ, ഒഴുര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിതയെയും ജനറല്‍ കണ്‍വീനറായി തിരൂര്‍ ആര്‍ഡിഒ, ഡിവൈഎസ്പി, പിഡബ്ല്യുഡി എന്‍ജിനീയര്‍ എന്നിവരെയും ഖജാഞ്ചിയായി താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖിനെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it