malappuram local

താനാളൂര്‍ ജില്ലയിലെ ആദ്യ ജെന്‍ഡര്‍ സൗഹൃദ പഞ്ചായത്ത്

താനൂര്‍: ജില്ലയിലെ ആദ്യ ജെ ന്‍ഡര്‍ സൗഹൃദ പഞ്ചായത്തായി താനാളൂര്‍ പഞ്ചായത്ത് പ്രഖ്യാപിക്കുന്നതിന്റെ നയരേഖ പ്രകാശനം സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ നിര്‍വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നയരേഖ ഏറ്റുവാങ്ങി. വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ലിംഗ ഭേദമില്ലാതെ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളെയും തുല്യരായി കാണുന്ന കാഴ്ചപ്പാട് വികസിപ്പിച്ച് വികസന രംഗത്ത് മുന്നേറ്റം ഉണ്ടാക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ രീതികളിലുള്ള പഠനങ്ങളും വിവര ശേഖരണവും നടത്തി നയ രേഖ തയ്യാറാക്കിയിട്ടുണ്ട്.      ചടങ്ങിന് മുന്നോടിയായി വട്ടത്താണിയില്‍ നിന്നും സ്ത്രീകളുടെ നേതൃത്വത്തില്‍ ബൈക്ക്, സൈക്കിള്‍ റാലി നടന്നു. താനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം മല്ലിക നയരേഖ വിശദീകരിച്ചു. ജനകീയ ആസൂത്രണ സമിതി ജില്ലാ കോ- ഓഡിനേറ്റര്‍ എ ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എം ബാപ്പു ഹാജി, ജില്ലാ പഞ്ചായത്തംഗം വി പി സുലൈഖ, പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുര്‍ റസാഖ്, ഇ  സുജ , കളത്തി ല്‍ ബഷീര്‍, കെ പത്മാവതി, രാധ മാമ്പറ്റ, സമീര്‍ തുറു വായില്‍, ഒ നഫീസ, ഗീത മാധവന്‍, ടി കെ മരക്കാരുകുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it