Flash News

താഡ് മിസൈല്‍ : ദക്ഷിണ കൊറിയയെ ചൈന പ്രതിഷേധമറിയിച്ചു



സോള്‍: ദക്ഷിണ കൊറിയയില്‍ യുഎസിന്റെ താഡ് (തെര്‍മല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ സംവിധാനം വിന്യസിക്കുന്നതില്‍ ചൈന പ്രതിഷേധമറിയിച്ചു. പുതുതായി ചുമതലയേറ്റ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള ആദ്യ ചര്‍ച്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങ് പ്രതിഷേധമറിയിച്ചത്.ഉത്തര കൊറിയയുടെ മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള താഡ് മിസൈല്‍ സംവിധാനം കഴിഞ്ഞ വാരമാണ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തന സജ്ജമായത്. കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ചാരവൃത്തിക്കായി താഡ്് സംവിധാനത്തെ യുഎസ് ഉപയോഗപ്പെടുത്തുമെന്ന് പ്രതികരിച്ച ചൈന മിസൈല്‍ വിന്യാസ നടപടിയെ ശക്തമായി വിമര്‍ശിച്ചു. മിസൈല്‍ വിന്യാസ പ്രശ്‌നത്തില്‍ ചൈനയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ചൊവ്വാഴ്ചയാണ് മൂണ്‍ ജെ ഇന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തരകൊറിയയില്‍നിന്ന് കൂടുതല്‍ പ്രകോപനമുണ്ടായില്ലെങ്കില്‍ താഡ് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് മൂണ്‍ അഭിപ്രായപ്പെട്ടതായി ദക്ഷിണ കൊറിയയിലെ യോനാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അതേസമയം ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം പൊതു അജണ്ടയായി അംഗീകരിക്കുന്നതായി മൂണും ഷി ജിന്‍പെങ്ങും ചര്‍ച്ചയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it