Flash News

താജ്മഹലിലെ വെള്ളിയാഴ്ച നിസ്‌കാരം നിരോധിക്കണം;മുസ്‌ലിങ്ങളുടെ മതപരമായ സ്ഥലമായി ഉപയോഗിക്കാന്‍ അനുവദിക്കില്ല:ആര്‍എസ്എസ്

താജ്മഹലിലെ വെള്ളിയാഴ്ച നിസ്‌കാരം നിരോധിക്കണം;മുസ്‌ലിങ്ങളുടെ മതപരമായ സ്ഥലമായി ഉപയോഗിക്കാന്‍ അനുവദിക്കില്ല:ആര്‍എസ്എസ്
X


[related] ആഗ്ര: താജ്മഹലില്‍ മുസ് ലിം വിഭാഗം വെള്ളിയാഴ്ചകളില്‍ നടത്തുന്ന നിസ്‌കാരം നിരോധിക്കണമെന്ന് ആര്‍എസ്എസ്. മുസ് ലിങ്ങള്‍ താജ്മഹലില്‍ നിസ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥനക്ക് അനുമതി നല്‍കണമെന്നുമാണ് ആര്‍എസ്എസ് ഹിസ്റ്ററി വിങ് സംഘ് അഖില്‍ ഭാരതീയ് ഇതിഹാസ് സംഘലന്‍ സമിതിയുടെ ആവശ്യം.
താജ്മഹല്‍ ദേശീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അതിനാല്‍ മുസ് ലിങ്ങളുടെ മതപരമായ സ്ഥലമായി അവിടം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ആര്‍എസ്എസ് ഹിസ്റ്ററി വിങ് സംഘ് അഖില്‍ ഭാരതീയ് ഇതിഹാസ് സംഘലന്‍ സമിതി ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു.
മുസ് ലിങ്ങള്‍ക്ക് താജ്മഹലില്‍ നിസ്‌കാരം നടത്തുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് അവിടെ ശിവപ്രാര്‍ത്ഥന നടത്താനും അനുവാദം നല്‍കണമെന്നും ബാല്‍മുകുന്ദ് പാണ്ഡെ പറഞ്ഞു.
തേജോമഹാലയ് എന്ന ശിവക്ഷേത്രം തകര്‍ത്താണ് താജ്മഹല്‍ പണിതതെന്ന് ഹിന്ദു യുവവാനി നേതാവ് ദീപക് ശര്‍മ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള താജ്മഹലില്‍ മുസ്‌ലിങ്ങള്‍ക്ക് നമസ്‌കരിക്കാമെങ്കില്‍ ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ട് 'ശിവ്ചാലിസ' നടത്തിക്കൂടെന്നും ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹരജിനല്‍കുമെന്നും ദീപക് മിശ്ര പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it