താജിന്റെ നിറം മങ്ങുന്നു; കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: ആഗ്രയില്‍ മുനിസിപ്പല്‍ ഖരമാലിന്യം കത്തിക്കുന്നത് പ്രണയകുടീരമായ താജ്മഹലിന്റെ നിറം മഞ്ഞയാക്കി മാറ്റുന്നുവെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹരിത കോടതി കേന്ദ്രത്തിനും മറ്റും നോട്ടീസയച്ചു. ആഗ്രയില്‍ തുറസ്സായ സ്ഥലത്ത് ഖര മാലിന്യങ്ങളും മറ്റും കത്തിക്കുന്നതില്‍ നിന്ന് മുനിസിപ്പല്‍ അധികൃതരെ ജസ്റ്റിസ് സ്വതന്തര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഹരിത കോടതി ബെഞ്ച് വിലക്കിയിട്ടുണ്ട്.
കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം, ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്കാണ് നോട്ടീസയച്ചത്. രണ്ടാഴ്ചയ്ക്കകം അവര്‍ മറുപടി നല്‍കണം.
ആഗ്രാ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡി കെ ജോഷിയാണ് താജിന്റെ നാശത്തില്‍ ആശങ്കപൂണ്ട് ഹരിത കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it