താജികിസ്താന്‍: ഐആര്‍പിടി നേതാക്കള്‍ക്ക് ജീവപര്യന്തം

ദുഷാന്‍ബെ: താജികിസ്താനിലെ നിരോധിത രാഷ്ട്രീയപ്പാര്‍ട്ടിയായ ഇസ്‌ലാമിക് റിനൈസന്‍സ് പാര്‍ട്ടി ഓഫ് താജികിസ്താന്റെ (ഐആര്‍പിടി) രണ്ട് മുന്‍ നേതാക്കള്‍ക്ക് ജീവപര്യന്തം. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന കേസിലാണ് താജികിസ്താന്‍ സുപ്രിംകോടതി ഇവര്‍ കുറ്റക്കാരാണെന്നു വിധിച്ചത്. അതേസമയം, നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. 1992ല്‍ റഷ്യന്‍ പിന്തുണയോടെ അധികാരത്തിലേറിയ പ്രസിഡന്റ് ഇമോമലി റാഖ്‌മോന്‍ പ്രതിപക്ഷകക്ഷികളെ അടിച്ചമര്‍ത്തുകയാണെന്ന് ആരോപണമുണ്ട്. മറ്റു 11 പേര്‍ക്ക് 14 മുതല്‍ 28 വര്‍ഷം തടവു വിധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it