Flash News

തസ്‌ലീമയുടെ വിസാ കാലാവധി നീട്ടി



ന്യൂഡല്‍ഹി: ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമാ നസ്‌റിന്റെ ഇന്ത്യന്‍ വിസാ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി. വിസാ കാലാവധി നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്വീഡന്‍ പൗരത്വമുള്ള തസ്‌ലീമാ നസ്‌റിന് 2004 മുതല്‍ തുടര്‍ച്ചയായി ഇന്ത്യ വിസ അനുവദിക്കുന്നുണ്ട്. 1994ല്‍ ബംഗ്ലാദേശ് വിട്ട തസ്‌ലീമ കഴിഞ്ഞ 20 വര്‍ഷങ്ങളിലായി അമേരിക്കയിലും യൂറോപിലുമായാണു താമസം. പല വേദികളിലായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍  ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.
Next Story

RELATED STORIES

Share it