thrissur local

തസ്തിക ഒഴിച്ചിടലും നിയമന നിരോധനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അജണ്ടയിലില്ല: മന്ത്രി

തൃശൂര്‍: കേരള ഗവണ്‍മെന്റ് സര്‍വ്വീസില്‍ തസ്തിക ഒഴിച്ചിടലും നിയമന നിരോധനവും ഇടത് സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കേരള ഗവണ്‍മെന്റ് െ്രെഡവേഴ്‌സ് അസ്സോസിയേഷന്റെ 51 ാം സംസ്ഥാന സമ്മേളനം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നടപടികള്‍ ഒന്നും സ്വീകരിക്കാതെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കിയത്. സമ്മേളനത്തില്‍ പെന്‍ഷന്‍ പറ്റിയ നേതാക്കളേയും ദേശീയ, സംസ്ഥാന അംഗീകാരം കരസ്ഥമാക്കിയവരേയും ആദരിച്ചു.
സമ്മേളനത്തില്‍ എം.എല്‍എ. കെ. രാജ ന്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍, വൈസ് ചെയര്‍മാന്‍ കെ.എ. ശിവന്‍, എന്‍.ജി. ഒ അസ്സോസിയേന്‍ നേതാവ് കെ. ബി ശ്രീധരന്‍, എന്‍.ജി.ഒ. ഫ്രണ്ട് ജനറല്‍ സെക്രട്ടറി ജോബി യുസിഫെന്‍ സംസാരിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ വിഷയത്തിലെ സെമിനാര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൃഥൂര്‍ നഗരത്തില്‍ സമ്മേളന വിളംബര ജാഥ വന്‍ ജനാവലിയോടെ നടന്നു. തുടര്‍ന്ന്  കെ.കെ. വല്‍സരാജിന്റെ അദ്ധ്യക്ഷതയില്‍ ചേ ര്‍ന്ന പൊതുസമ്മേളനം സി. പി. ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രാജേന്ദ്രന്‍, രഗേഷ് കണിയാംപരമ്പി ല്‍, ഷീല വിജയകുമാര്‍, എം. യു. കബീര്‍, പി. ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it