wayanad local

തവിഞ്ഞാലില്‍ ജനവാസകേന്ദ്രത്തില്‍ കാട്ടുപോത്തിറങ്ങി



മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ ജനവാസകേന്ദ്രമായ യവനാര്‍കുളത്ത് കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ പുലര്‍ച്ചെ യവനാര്‍കുളം ഡിസ്പന്‍സറിക്ക് മുന്നില്‍ നിന്ന കാട്ടുപോത്തിനെ സൊസൈറ്റിയില്‍ പാല്‍ നല്‍കാന്‍ പോവുന്ന നാട്ടുകാരാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടിയതോടെ കാട്ടുപോത്ത് ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപത്തുള്ള ഏറത്ത്മലയില്‍ ജോസഫിന്റെ തോട്ടത്തിലേക്ക് നീങ്ങി നിലയുറപ്പിക്കുകയായിരുന്നു. വനമേഖലയല്ലാത്ത പ്രദേശത്ത് ആദ്യമായാണ് കാട്ടുപോത്തിറങ്ങുന്നത്. ഞായറാഴ്ച രാത്രി തലപ്പുഴ ഇടിക്കര ഭാഗത്ത് കണ്ട കാട്ടുപോത്തിനെ നാട്ടുകാര്‍ തുരത്തിയിരുന്നു. ഈ കാട്ടുപോത്താണ് യവനാര്‍കുളത്ത് ഭീതിവിതയ്ക്കുന്നത്. വിവരമറിഞ്ഞ് തലപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും നാട്ടുകാരും ഏറെ ശ്രമിച്ചെങ്കിലും കാട്ടുപോത്തിനെ തുരത്താന്‍ കഴിഞ്ഞില്ല. വൈകീട്ടോടെ തോട്ടത്തില്‍ നിന്ന് പുറത്തിങ്ങിയ കാട്ടിയെ മുതിരേരി വഴി വനത്തിലേക്ക് തുരത്തി.
Next Story

RELATED STORIES

Share it