Flash News

തവാങ് ഹെലികോപ്റ്റര്‍ അപകടം : സൈനികരുടെ മൃതദേഹങ്ങളെ അപമാനിച്ച് കേന്ദ്രസര്‍ക്കാര്‍



തവാങ്: കഴിഞ്ഞദിവസം അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങളോടു കേന്ദ്രസര്‍ക്കാരിന്റെ അനാദരവ്. സൈനികരുടെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ പൊതിഞ്ഞ് അലക്ഷ്യമായി വിമാനത്താവളത്തിലെ റണ്‍വേയിലിട്ട ദൃശ്യങ്ങളാണു പുറത്തുവന്നത്. ഹൃദയഭേദകമായ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളിലൂടെയാണു പുറത്തുവന്നത്. പ്ലാസ്റ്റിക് ചാക്കിലാക്കിയ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി നിലത്തിട്ടിരിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. റിട്ട. ലഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാങ് ആണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.മാതൃഭൂമിയെ സേവിക്കാന്‍ ഇന്നലെ സൂര്യോദയത്തില്‍ പുറപ്പെട്ട ഏഴു യുവാക്കള്‍ വീട്ടിലേക്കു തിരിച്ചുവരുന്നത് ഇങ്ങനെയാണ് എന്ന ട്വീറ്റോട് കൂടിയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് അരുണാചല്‍പ്രദേശില്‍ തവാങിനടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രണ്ടു പൈലറ്റുകളടക്കം അഞ്ചു വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ടു സൈനികരും ഉള്‍പ്പെടെ ഏഴുപേരാണു കൊല്ലപ്പെട്ടത്. മലമ്പ്രദേശത്തുള്ള സൈനിക കേന്ദ്രത്തിലേക്ക്  അവശ്യവസ്തുക്കളുമായി പോയ റഷ്യന്‍ നിര്‍മിത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മുഴുവന്‍ മൃതദേഹങ്ങളും മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കായി കിര്‍മു ഹെലിപാഡിലേക്ക് കൊണ്ടുവന്നതായും അവിടെ നിന്നു തേസ്പൂര്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോയതായും തവാങ് എസ്പി എം കെ മീന പറഞ്ഞു.
Next Story

RELATED STORIES

Share it