malappuram local

തവനൂരില്‍ ഇടത് പ്രസിഡന്റിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചു



എടപ്പാള്‍ : ഇടത് മുന്നണി ഭരണം നടന്നുവരുന്ന തവനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ തള്ളിപ്പറഞ്ഞ് സിപിഎം സര്‍ക്കുലര്‍. പഞ്ചായത്ത് പ്രസിഡന്റ് കെ പി സുബ്രഹ്മണ്യനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ച്  സിപിഎം തവനൂര്‍ ലോക്കല്‍ കമ്മിറ്റി ഇറക്കിയ സര്‍ക്കുലറിലാണ് പഞ്ചായത്തിലെ ഒന്‍പത് സിപിഎം അംഗങ്ങള്‍ പ്രസിഡന്റ് കെ പി സുബ്രഹ്മണ്യനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രസ്താവന ഇറക്കിയത്. 19 അംഗങ്ങളുള്ള ഭരണ സമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒമ്പത് സീറ്റുകള്‍ മാത്രമാണുള്ളത്. കൂരട വാര്‍ഡില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച വ്യക്തിയാണ് കെ പി സുബ്രഹ്്മണ്യന്‍. പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റ സമയത്ത് യുഡിഎഫിന്റെ ഒന്‍പതംഗങ്ങള്‍ക്കൊപ്പം നിന്ന സുബ്രഹ്മണ്യന്‍ യുഡിഎഫിന്റെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ നാലു മാസത്തിനു ശേഷം സുബ്രഹ്്മണ്യന്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചു. അതേസമയം എ ല്‍ഡിഎഫിലെ ഒന്‍പതംഗങ്ങ ളും സുബ്രഹ്്മണ്യന് പിന്തുണ നല്‍കി. ഇതോടെ സുബ്രഹ്മണ്യന്‍ എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റായി തുടരുകയായിരുന്നു. അതിനിടെ സുബ്രഹ്മണ്യനെക്കൊണ്ട് പ്രസിഡന്റ് സ്ഥാനം രാജിവെപ്പിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിനെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കാനുള്ള ശ്രമം പാര്‍ട്ടിയിലെ ഒരു വിഭാഗം ആരംഭിച്ചെങ്കിലും സുബ്രഹ്മണ്യന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് സുബ്രഹ്്മണ്യനെതിരെ സിപിഎം രംഗത്ത് വന്നത്. ഏറെക്കാലം സിപിഎം അംഗമായി പ്രവര്‍ത്തിച്ച സുബ്രഹ്്മണ്യനെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂരട വാര്‍ഡിലെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പു കാ രണം തഴയുകയാണുണ്ടായത്. ഇതേതുടര്‍ന്നായിരുന്നു ഇദ്ദേ ഹം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്.പഞ്ചായത്തില്‍ അടുത്തിടെ പട്ടികജാതി പിജി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ ക്രമക്കേടിന് കളമൊരുക്കിയത് സിപിഎമ്മിലെ ഒരു വിഭാഗമാണെന്നാണ് ഉയര്‍ന്ന ആരോപണം. ഈ ആരോപണത്തിന്റെ മറപിടിച്ചാണ് ഇപ്പോള്‍ സുബ്രഹ്മണ്യനുള്ള പിന്തുണ പിന്‍വലിച്ചതായി സിപിഎം സര്‍ക്കുലര്‍ ഇറക്കിയത്. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് പിന്‍മാറാനും പകരം സിപിഎം പ്രതിനിധിയെ പ്രസിഡന്റാക്കാനും സുബ്രഹ്മണ്യന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ സിപിഎം പിന്തുണ പിന്‍വലിക്കാന്‍ കാരണമായിട്ടുള്ളതെന്നാണ് സുബ്രഹ്്മണ്യനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിന് സിപിഎം അംഗങ്ങള്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it