Kollam Local

തഴുത്തലയില്‍ എടിഎം തകര്‍ത്ത് ആറ് ലക്ഷം രൂപ കവര്‍ന്നു

കൊല്ലം: സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 6.2 ലക്ഷം രൂപ കവര്‍ന്നു.
കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ  കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യാവണ്‍ എടിഎമ്മാണ് തകര്‍ത്ത് പണം കവര്‍ന്നത്.
ഇന്നലെ രാവിലെ എടിഎം വൃത്തിയാക്കാനെത്തിയവരാണ് മോഷണം നടന്നിട്ടുള്ള വിവരം പോലിസിനെ അറിയിച്ചത്. എടിഎമ്മില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു.
മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പോലിസ് പരിശോധിച്ചു വരികയാണ്. അര്‍ധരാത്രിയോടെയായിരിക്കാം മോഷണം നടന്നതെന്ന് അനുമാനത്തിലാണ് പോലിസ്.
അടുത്തായി ക്ഷേത്രവും വ്യാപാര സ്ഥാപനങ്ങളും ഉള്ളതുകൊണ്ട് ഇവിടുത്തെയൊക്കെ സിസിടിവി കാമറകളും പരിശോധിക്കേണ്ടതുണ്ട്.
സിറ്റി പോലിസ് സൂപ്രണ്ട് ശ്രീനിവാസന്‍, ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്, കൊട്ടിയം പോലിസ് ഇന്‍സ്‌പെക്ടര്‍ അജയ്‌നാഥ്, എസ്‌ഐ അനൂപ് എന്നിവരും വിരലടയാള വിദഗ്ദരും പോലിസ് നായയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.കൊട്ടിയം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it