Kollam Local

തഴവയില്‍ അനധികൃത നിലം നികത്തല്‍; പൗരാവകാശ സംരക്ഷണ കൗണ്‍സില്‍ പരാതി നല്‍കി

കരുനാഗപ്പള്ളി:നെല്‍വയല്‍ ചില മാഫിയ സംഘങ്ങള്‍ വെള്ളക്കെട്ട് ഒഴുകിപ്പോകുന്നതിന് തടസമാകുന്ന തരത്തില്‍ അനധികൃതമായി ഗ്രാവല്‍ അടിച്ച് നിലം നികത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതായി പരാതി.
തഴവ ഗ്രാമപ്പഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ തഴവ കടത്തൂര്‍ 20ാം വാര്‍ഡില്‍ കടത്തൂര്‍ അമ്പിശ്ശേരി തൈയ്ക്കാവിന് പടിഞ്ഞാറ് ഭാഗത്ത് വരുന്ന പാറ്റോലി തോടിനു സമീപം (ചെട്ടിശ്ശേരി ലക്ഷം വീട് ) ഇരുനൂറില്‍ പരം വീട്ടുകാര്‍ താമസിക്കുന്ന കുളവയലില്‍ ഭാഗം റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയോഗ്യമായ സ്ഥലത്താണ് നികത്തല്‍. നിരവധി തവണ പഞ്ചായത്ത് അധികൃതരേയും, വില്ലേജ് അധികൃതരേയും കരുനാഗപ്പള്ളി തഹസില്‍ദാരേയും വിവരം അറിയിച്ചെങ്കിലും ഇതു തടയുന്നതിന് വേണ്ട നിയമ നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നാളിതുവരെ ലഭിക്കാത്തതിനാലാണ് പൗരാവകാശ സംരക്ഷണ കൗണ്‍സില്‍ ഉന്നതങ്ങളില്‍ പരാതി നല്‍കിയത്. നിയമ വിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കണമെന്നും നികത്തിയ നിലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it