Kollam Local

തളിര്‍ ബ്രാന്റ് പച്ചക്കറി എല്ലാ ജില്ലകളിലും: മന്ത്രി

കൊട്ടാരക്കര: സംസ്ഥാനത്ത്   വെജിറ്റബില്‍ ആന്റ് ഫ്രൂട്ട് പ്രോമോഷന്‍ കൗണ്‍സില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍  പഴം-പച്ചക്കറികള്‍ തളിര്‍ ബ്രാന്റ് എന്ന പേരില്‍ സംസ്ഥാനത്തെ  എല്ലാ ജില്ലകളിലുമുള്ള വി എഫ് പി സി കെ  വിപണന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ വിഎഫ്പിസികെയുടെ നേതൃത്വത്തിലുള്ള തളില്‍ ബ്രാന്റ് നാടന്‍ പഴം-പച്ചക്കറി വിപണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. ഐഷാപോറ്റി എംഎല്‍എ അധ്യക്ഷത വഹിച്ചു. പാക്ക്ഹൗസ് ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി ശ്യാമളയമ്മയും വിഎഫ്പിസികെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായരും സര്‍ക്കാര്‍ ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന കേരള പൗള്‍ട്രി ഡവലപ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ ചിഞ്ചുറാണിയും നിര്‍വഹിച്ചു. വിഎഫ്പിസികെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ് കെ സുരേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it