Flash News

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം
X
കണ്ണൂര്‍: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ 3 നാണ് തീപ്പിടുത്തം ഉണ്ടായത്. ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായ നൂറുകണക്കിന് രോഗികളെ തൊട്ടടുത്തുള്ള ലൂര്‍ദ്ദ് ആശുപത്രിയിലേക്കും, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.



ഫാര്‍മസിയില്‍നിന്നും പുക പടര്‍ന്നതിനെതുടര്‍ന്ന് രോഗികള്‍ക്കും മറ്റും ശ്വാസതടസം അനുഭവപ്പെട്ടു. ഇവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റി.
സംഭവം നടക്കുമ്പോള്‍ ഏകദേശം ഇരുന്നൂറ് രോഗികളും കൂട്ടിരുപ്പുകാരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ എസ്. പിയും, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പില്‍നിന്നും മൂന്നു യൂണിറ്റ് അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്.
Next Story

RELATED STORIES

Share it