kannur local

തളിപ്പറമ്പ് മേഖലയില്‍ സിപിഎം ഓഫിസുകള്‍ക്കു നേരെ ആക്രമണം

തളിപ്പറമ്പ്: മേഖലയില്‍ സിപിഎം ഓഫിസിനും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വെള്ളിക്കീല്‍ മുതല്‍ മാങ്ങാട് വരെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. വെള്ളിക്കീലില്‍ ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിമരം തകര്‍ത്തു. പുലര്‍ച്ചെയാണ് സംഭവം. വെള്ളിക്കീല്‍ വനിത സഹകരണ ബാങ്കിന്റെ നിരീക്ഷണ കാമറയില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. രണ്ടു ബൈക്കുകളില്‍ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. മോറാഴയിലെ ഗ്രാമീണ വായനശാലക്ക് നേരെയും അക്രമം നടന്നു.
താഴത്തെ നിലയിലെ ചില്ലുകള്‍ എറിഞ്ഞുടച്ചു. ഇതിന് സമീപത്തുണ്ടായിരുന്ന സിപിഎം കൊടി മരവും പിഴുതിട്ടുമ്ട്. തുടര്‍ന്ന് കുഞ്ഞരയാലിലെ യുവധാര ആര്‍ട്‌സ് ആന്റ് സപോര്‍ട്‌സ് ക്ലബിന്റെ ചില്ല്എറിഞ്ഞ് തകര്‍ത്തു. തുടര്‍ന്ന് അക്രമികള്‍ ഒഴക്രോത്ത് തീപ്പെട്ടി കമ്പനിയുടെ ഷീറ്റുകള്‍ തകര്‍ത്തു. മാങ്ങാട്ടെ സിപിഎം ഓഫിസായ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. ദേശീയപാതക്ക് അരികെ ടൗണില്‍ തന്നെയുള്ള ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടച്ചു. കൊടിമരവും പിഴുതെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ മാങ്ങാട് പ്രകടനം നടത്തി.—
Next Story

RELATED STORIES

Share it