kannur local

തളിപ്പറമ്പ്: ഇടതുമുന്നണിയുടെ നില ഭദ്രം

യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി രാജേഷ് നമ്പ്യാരിന്റെ പേര് പ്രഖ്യാപിക്കപ്പെട്ട അന്നു തന്നെ എല്‍ഡിഎഫ് വിജയിക്കുമെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും വിശ്വസിച്ച മണ്ഡലമാണ് തളിപ്പറമ്പ്. സിറ്റിങ് എംഎല്‍എ ജെയിംസ് മാത്യുവിന് കഴിഞ്ഞ തവണ 20000നുമുകളില്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലത്തില്‍ ശക്തമായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെയാണ് ഒരുസുപ്രഭാതത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി രാജേഷ് നമ്പ്യാര്‍ വേഷം കെട്ടിയത് വോട്ടര്‍മാര്‍ക്ക് രസിച്ചിട്ടില്ലെന്ന് മല്‍സരഫലം തെളിയിക്കുന്നു. 40617 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ജെയിംസ് മാത്യുവിന് വോട്ടര്‍മാര്‍ നല്‍കിയത്. കേരള കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റ് വില്‍പ്പന നടത്തിയെന്നാരോപിച്ച് തുടക്കത്തില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനിറങ്ങാന്‍ തന്നെ മടിച്ചിരുന്നു. ഇതുകൂടാതെ, രാജേഷ് നമ്പ്യാര്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും പ്രചാരണ സമയത്ത് ഉയര്‍ന്നു. ഇതൊക്കെ കാരണം ലീഗ് ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ഉല്‍സാഹമൊന്നുമുണ്ടായിരുന്നില്ല. എസ്ഡിപിഐ സ്ഥാനാര്‍ഥി ഇബ്രാഹീം തിരുവട്ടൂര്‍ 1323 വോട്ട് നേടി.—
Next Story

RELATED STORIES

Share it