kannur local

തളിപ്പറമ്പില്‍ എസ്ഡിപിഐ സമരജ്വാല

തളിപ്പറമ്പ്: ഭൂമിയെ നശിപ്പിക്കരുത്, നമുക്കു വേണ്ടത് പരിസ്ഥിതി സൗഹൃദ വികസനം എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകൃതിക്കു കാവല്‍ സമരജ്വാല നടത്തി. കീഴാറ്റൂരില്‍ വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയുള്ള ബൈപാസ് നിര്‍മാണത്തില്‍ നിന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറണെന്ന ആവശ്യവുമായാണ് സമരജ്വാല നടത്തിയത്.
ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍, സെക്രട്ടറി സി  ഇര്‍ഷാദ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി നേതൃത്വം നല്‍കി. തളിപ്പറമ്പിലെ ജലസ്രോതസ്സായ കീഴാറ്റൂരില്‍ വയലുകള്‍ നശിപ്പിച്ചുള്ള വികസനനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണണമെന്നും വികസനം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിരാകരിച്ചാവരുതെന്നും ബഷീര്‍ പുന്നാണ് ആവശ്യപ്പെട്ടു.
തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തിയാവരുത് വികസനം. ഇത്തരം വികലമായ നയത്തില്‍ നിന്ന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പിന്‍മാറണം. സുരേഷ് ഗോപി എംപിയുടെ നിലപാട് വഞ്ചനാപരമാണ്. ബിജെപിയുടെയും സുരേഷ് ഗോപിയുടെയും നിലപാട് ആത്മാര്‍ഥമാണെങ്കില്‍ വിഷയം കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ച് ചര്‍ച്ച നടത്തി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it