kasaragod local

തളങ്കര മുസ്‌ലിം ഹൈസ്‌കൂളിന് അഞ്ച് കോടിയുടെ പദ്ധതി; രൂപരേഖയ്ക്ക് അംഗീകാരം

തളങ്കര: പൊതുവിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മികവിന്റെ കേന്ദ്രങ്ങള്‍ വിദ്യാലയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാറിന്റെ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുടേയും സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തുക ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുടേയും പ്ലാന്‍ തയ്യാറായി. ആദ്യഘട്ടമെന്ന നിലയില്‍ 19 ക്ലാസ് മുറികളും ഒരു മള്‍ട്ടിമീഡിയ ഹാളും സെന്‍ട്രല്‍ ലൈബ്രറിയുമാണ് നിര്‍മിക്കുക. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാണ് പുതിയവ പണിയുക.  കിറ്റ്‌കോ തയ്യാറാക്കിയ പ്ലാന്‍ നേരിയ ഭേദഗതികളോടെ ഇന്നലെ സ്‌കൂളില്‍ ചേര്‍ന്ന വിവിധ സംഘടന പ്രതിനിധി യോഗം അംഗീകരിച്ചു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി വിനോദ, ടി കെ മൂസ, ടി എ ശാഫി, നിസാര്‍ തളങ്കര, റംസീന റിയാസ്, മുജീബ് തളങ്കര, റാഷിദ് പൂരണം, നസീറ ഇസ്മായില്‍, കൃഷ്ണകുമാര്‍ മാസ്റ്റര്‍, സുഹ്‌റ ടീച്ചര്‍, ഷരിഷ്മ ടീച്ചര്‍, എം ഹസയ്ന്‍, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it