Flash News

തല്ലിയൊടിച്ച പോലീസ് കുതിരയുടെ കാല്‍ മുറിച്ചുമാറ്റി; ബിജെപി എംഎല്‍എ അറസ്റ്റില്‍

തല്ലിയൊടിച്ച പോലീസ് കുതിരയുടെ കാല്‍ മുറിച്ചുമാറ്റി; ബിജെപി എംഎല്‍എ അറസ്റ്റില്‍
X
horseന്യൂഡല്‍ഹി : പ്രതിഷേധപ്രകടനത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി തല്ലിയൊടിച്ച പോലീസ് കുതിരയുടെ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. സംഭവത്തോടനുബന്ധിച്ച് ഗണേഷ് ജോഷിയെ പോലീസ് ഇന്നു രാവിലെ അറസ്റ്റുചെയ്തു. നിരവധി ഒടിവും ചതവും നേരിട്ട ശക്തിമാന്‍ എന്ന കുതിരയുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് കാല്‍ മുറിച്ചു മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. മര്‍ദനമേറ്റ കാലിലേക്ക്  രക്തഓട്ടം നിലച്ചിരുന്നു. പഴുപ്പും അണുബാധയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്ന് നാളേയ്ക്ക്  ജീവന്‍ നഷ്ടപ്പെട്ടേക്കും എന്ന അവസ്ഥയിലായിരുന്നു കുതിര. പത്ത് വെറ്റിനറി ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

horse-injured
Next Story

RELATED STORIES

Share it