തലസ്ഥാനത്ത് വോട്ട് ചെയ്യാന്‍ പ്രമുഖര്‍
BY Sumeera SMR17 May 2016 3:56 AM GMT
Sumeera SMR17 May 2016 3:56 AM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയവരില്‍ പ്രമുഖരുടെ നീണ്ടനിര. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം രാവിലെ എട്ടിന് ജവഹര്‍ നഗര്‍ ഗവ. എല്‍പിഎസില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. പത്നി സരസ്വതിക്കൊപ്പം എത്തിയാണ് ഗവര്‍ണര്‍ വോട്ട് ചെയ്തത്. ആദ്യമായി കേരള ഗവര്‍ണര്‍ കേരളത്തില്‍ വോട്ട് ചെയ്തു എന്ന പ്രത്യേകതയും ഗവര്‍ണറുടെ വോട്ടിനുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് ജഗതി യുപിഎസിലായിരുന്നു വോട്ട്. ഭാര്യ എലിസബത്ത് ആന്റണിക്ക് ഒപ്പം എത്തിയാണ് എ കെ ആന്റണി വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി എം എം ഹസനും കുടുംബവും ആന്റണിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു. ചലച്ചിത്രതാരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ശാസ്തമംഗലം എന്‍എസ്എസ് എച്ച്എസ്എസില്‍ ഭാര്യ രാധികയ്ക്കൊപ്പമെത്തി വോട്ട് ചെയ്തു. കെപിസിസി പ്രസിഡന്റ് വി എം സുധീരന് കുന്നുകുഴി എല്‍പിഎസിലാണ് വോട്ടു ചെയ്തത്. ശശി തരൂര്‍ എംപി കോട്ടണ്‍ഹില്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.
കര്‍ദിനാള്‍ ക്ലിമ്മിസ് കാതോലിക്ക ബാവ രാവിലെ എട്ടിന് പട്ടം ഗേള്‍സ് ഹയര്‍ സെക്ക ന്‍ഡറി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ജില്ലാ കലക്ടറും വരണാധികാരിയുമായ ബിജു പ്രഭാകര്‍ തിരുമല എബ്രഹാം മെമ്മോറിയല്‍ സ്കൂളില്‍ വോട്ട് ചെയ്തു. നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ജവഹര്‍ നഗറിലെ സ്കൂളില്‍ വോട്ട് ചെയ്തു. നടി പ്രിയങ്ക വെഞ്ഞാറമൂട് ഗവ. യുപിഎസില്‍ വോട്ട് രേഖപ്പെടുത്തി. പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ജഗദീഷിന് കരമന സ്കൂളിലായിരുന്നു വോട്ട്.
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ സീമ കല്ലുമൂട് പൊന്നറ സ്കൂളിലും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ഫോര്‍ട്ട് എച്ച്എസിലും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ജവഹര്‍നഗര്‍ എല്‍പിഎസിലും സമ്മതിദാനാവകാശം വിനിയോഗിച്ചു. നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ജവഹര്‍നഗര്‍ എല്‍ പി സ്കൂളില്‍ വോട്ട് ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് ഈഞ്ചക്കല്‍ പെരുന്താന്നി എല്‍പിഎസിലായിരുന്നു വോട്ട്. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാര്‍ ശാസ്തമംഗലം എന്‍എസ്എസ് സ്കൂളില്‍ ഭാര്യക്കൊപ്പവും അരുവിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന് മാതാവ് സുലേഖയ്ക്കൊപ്പവും എത്തി വോട്ട് രേഖപ്പെടുത്തി. സ്പീക്കര്‍ എന്‍ ശക്തന് പാങ്ങോട് ഗവ. യുപിഎസിലായിരുന്നു വോട്ട്.

Next Story